വയനാടിനെ ചേർത്ത് പിടിച്ച് ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ ; ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി
തിരുവനന്തപുരം : ദുരന്തത്തില്‍ തകർന്ന വയനാടിന് സഹായവുമായി തമിഴ് താരങ്ങൾ. ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്.
രാജ്കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്സ് ഉടമ), നടിമാരായ സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്ബു, മീന, ലിസി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് എണ്പത്തിഒമ്ബത് കോടി അൻപത്തിഒമ്ബത് ലക്ഷം രൂപയാണ് (89,59,83,500).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]