
കൊച്ചി; നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻ. രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.
കോളജ് യൂണിയൻ ഉദ്ഘാടനത്തിനായി എത്തിയ അപർണ ബാലമുരളിയോടാണ് വിദ്യാർത്ഥി മോശമായി പെരുമാറിയത്. സംഭവം വൻ വിവാദമായി മാറിയതോടെ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തൻ്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചു. എന്നാൽ ഒരു ലോ കോളജ് വിദ്യാർത്ഥിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണ് എന്ന് വിലയിരുത്തിയാണ് നടപടി.
പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അപർണ കോളജ് യൂണിയൻ പരിപാടിക്ക് എത്തിയത്. പൂ നൽകാനായി അപർണയുടെ അടുത്തെത്തിയ വിദ്യാർത്ഥി താരത്തിന്റെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. തോളിൽ കയ്യിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ അപർണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാർത്ഥി വീണ്ടും അപർണയുടെ അടുത്തെത്തി കൈകൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. അതിനു പിന്നാലെ പ്രതികരണവുമായി അപർണ തന്നെ രംഗത്തെത്തി. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു.
The post അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; ലോ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻ<br><br> <br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]