കൽപ്പറ്റ: ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ആവശ്യമുണ്ടെന്ന് വയനാട് സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടിയോട് മുഹമ്മദ് നബീലിന്റെ ആവശ്യം. ഉടനടി സർട്ടിഫിക്കറ്റുകൾ നൽകാൻ മന്ത്രിയുടെ നിർദേശം, ഒടുവിൽ നാളെ ( ഓഗസ്റ്റ് 7)ന് നബീലിന് വയനാട്ടിൽ സർട്ടിഫിക്കറ്റുകൾ കൈമാറും.
വയനാട് വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും 2018 – ൽ SSLC പാസായ മുഹമ്മദ് നബീൽ എം എന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ പ്രവേശനം ലഭിച്ച തനിക്ക് സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ഇന്ന് വയനാട്ടിൽ എത്തിയ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയോട് നബീൽ അഭ്യർത്ഥിക്കുകയായിരുന്നു.
മന്ത്രി ഉടൻ തന്നെ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നൽകുകയും പരീക്ഷാഭവനിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുതിയ സർട്ടിഫിക്കറ്റുമായി ഉദ്യോഗസ്ഥൻ ഇന്നുതന്നെ വയനാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. നാളെ(ഓഗസ്റ്റ് 7) തന്നെ വെള്ളാർമല ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുഖേന കുട്ടിക്ക് സർട്ടിഫിക്കറ്റ് നേരിട്ട് നൽകുമെന്ന് പരീക്ഷാഭവൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]