
ഒരുമിച്ച് അഭിനയിക്കുന്ന വേളയിലും പിന്നീട് മകൻ അഭിഷേക് ബച്ചന്റെ ഭാര്യയായപ്പോഴും ഐശ്വര്യാ റായിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണ് അമിതാഭ് ബച്ചൻ. മൊഹബത്തേം, ഹം കിസിസേ കം നഹീ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഇരുവരും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ഐശ്വര്യാ റായിയെ മരുമകളായല്ല, മകളായാണ് അമിതാഭ് ബച്ചൻ കാണുന്നതെന്ന് പറഞ്ഞ ജയാ ബച്ചന്റെ പഴയ ഒരു അഭിമുഖത്തിലെ വാക്കുകൾ ശ്രദ്ധനേടുകയാണ് ഇപ്പോൾ.
ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാവുന്നു എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ജയാ ബച്ചന്റെ അഭിമുഖം ശ്രദ്ധേയമാവുന്നത്. കോഫീ വിത്ത് കരൺ ജോഹറിലാണ് ജയാ ബച്ചൻ ഐശ്വര്യാ റായിയും അമിതാഭ് ബച്ചനുമായുള്ള ബന്ധത്തേക്കുറിച്ച് തുറന്നുപറഞ്ഞത്. സ്വന്തം മകളായാണ് ഐശ്വര്യയെ അമിതാഭ് ബച്ചൻ കുടുംബത്തിലേക്ക് സ്വീകരിച്ചതെന്ന് ജയ പറഞ്ഞു. എപ്പോഴെല്ലാം ഐശ്വര്യയെ കണ്ടാലും അദ്ദേഹം വളരെ സന്തോഷവാനാകും. ഐശ്വര്യയെ കാണുമ്പോഴെല്ലാം ശ്വേത വീട്ടിലേക്ക് വരുന്നതുപോലെയാണ് അമിത്ജിക്ക് തോന്നാറുള്ളത്. ശ്വേത വീട്ടിലില്ലാത്ത വിടവ് ഐശ്വര്യയാണ് നികത്താറുള്ളതെന്നും ജയാ ബച്ചൻ ചൂണ്ടിക്കാട്ടി.
തങ്ങളുടെ വീട്ടിൽ ഐശ്വര്യക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നോക്കുന്നതിന് പ്രധാന കാരണം ബച്ചൻ കുടുംബത്തിലെ സ്ത്രീകളാണെന്ന് ഇതേ ഷോയുടെ മറ്റൊരു എപ്പിസോഡിൽ അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു. “ആ ക്രെഡിറ്റ് മുഴുവൻ ഈ വീട്ടിലെ സ്ത്രീകൾക്കുള്ളതാണ്. അമ്മയും ഐശ്വര്യയും വളരെ അടുപ്പത്തോടെയാണ് കഴിയുന്നത്. അവർ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കും. ഒരു സ്ത്രീ ആദ്യമായി തൻ്റെ ഭർത്താവിൻ്റെ വീട്ടിലേക്ക് വരുമ്പോൾ, അവൾക്ക് തീർച്ചയായും ഒരുതരം അപരിചിതത്വം അനുഭവപ്പെടും. ആ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി അവളുടെ അമ്മായിയമ്മയാണെന്ന് ഞാൻ കരുതുന്നു.” അഭിഷേക് ബച്ചന്റെ വാക്കുകൾ.
2007-ലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും വിവാഹിതരായത്. മകളായ ആരാധ്യ ജനിച്ചത് 2011-ലാണ്. വിവാഹത്തിനുശേഷവും ഐശ്വര്യാ റായ് അഭിനയം തുടരുകയായിരുന്നു. മണിരത്നം സംവിധാനംചെയ്ത പൊന്നിയിൻ സെൽവൻ ചലച്ചിത്ര പരമ്പരയിലാണ് അവർ ഒടുവിൽ വേഷമിച്ചത്. കൽക്കി 2898 എ.ഡിയാണ് അമിതാഭ് ബച്ചന്റേതായി അടുത്തിടെ പുറത്തിറങ്ങിയത്. 2022-ൽ പുറത്തിറങ്ങിയ ദസ് വിയിലാണ് അഭിഷേക് ബച്ചൻ ഒടുവിൽ വേഷമിട്ടത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ കരൺ ജോഹർ ചിത്രം റോക്കി ഓർ റാണി കി പ്രേം കഹാനിയിൽ സുപ്രധാന വേഷത്തിൽ ജയാ ബച്ചനുമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]