
മാരുതി സുസുക്കി പുതുതായി പുറത്തിറക്കിയ ഇടത്തരം എസ്യുവിയായ ഗ്രാൻഡ് വിറ്റാര ലാറ്റിനമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങിയതായി റിപ്പോര്ട്ട്. ഗ്രാൻഡ് വിറ്റാരയുടെ ആദ്യ ബാച്ച് അടുത്തിടെ കാമരാജർ തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് കപ്പൽ കയറി. ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ എന്നിവയിലുടനീളമുള്ള 60 ലധികം രാജ്യങ്ങളിലേക്ക് മോഡൽ കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.2022ൽ 2.6 ലക്ഷത്തിലധികം വാഹനങ്ങളുടെ കയറ്റുമതിയാണ് മാരുതി സുസുക്കി രജിസ്റ്റർ ചെയ്തത്. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയാണിത്.2022 ജൂലൈയിലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര കമ്പനി അവതരിപ്പിച്ചത്.
2022-ൽ മാരുതി സുസുക്കി 2.6 ലക്ഷം വാഹനങ്ങളുടെ കയറ്റുമതി രജിസ്റ്റർ ചെയ്തിരുന്ന. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതി സംഖ്യയാണിത്. കഴിഞ്ഞ മാസം, MSIL 2022 ഡിസംബറിൽ 112,010 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 123,016 യൂണിറ്റുകൾ വിറ്റു – വാർഷിക വിൽപ്പനയിൽ 8.95 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തു.
ഗ്രാൻഡ് വിറ്റാര എസ്യുവിയുടെ സിഎൻജി പതിപ്പ് മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കി. യഥാക്രമം 12.85 ലക്ഷം രൂപയും 14.84 ലക്ഷം രൂപയും വിലയുള്ള ഡെൽറ്റ എംടി, സീറ്റ എംടി എന്നീ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റോടുകൂടിയ 1.5L, ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. സിഎൻജി മോഡിൽ, എഞ്ചിൻ 5,500 ആർപിഎമ്മിൽ 87.83 പിഎസ് പവറും 4200 ആർപിഎമ്മിൽ 121.5 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്.
The post കടൽ കടന്ന് ഗ്രാൻഡ് വിറ്റാര ലാറ്റിൻ അമേരിക്കയിലേക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]