
നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഇവയ്ക്ക് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
അതിനാല്‍ ഇവ ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും സഹായിക്കും. ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 1. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് നല്ലതാണ്. 2.
രോഗ പ്രതിരോധശേഷി ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഗ്രാമ്പൂ. അതിനാല്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 3.
ദഹനം ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 4. എല്ലുകളുടെ ആരോഗ്യം എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ നല്ലതാണ്.
കരളിന്റെ ആരോഗ്യത്തിനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 5. വായ്നാറ്റം പലര്‍ക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം.
വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വായിലെ ദുർഗന്ധം മാറ്റാന്‍ സഹായിക്കും. 6.
വണ്ണം കുറയ്ക്കാന്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നല്ലതാണ്. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: മുപ്പത് കഴിഞ്ഞവര്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍ youtubevideo …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]