
കൊളംബൊ: ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനം പരാജയപ്പെട്ടതോടെ ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. 32 റണ്‍സിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്. 64 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
പരാജയത്തില്‍ ഗംഭീറിനെ ട്രോളുന്നതിനൊപ്പം മുന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിനെ വാഴ്ത്താനും ആരാധകര്‍ മറന്നില്ല. ഗംഭീര്‍ നടത്തിയ പരീക്ഷണങ്ങളാണ് തോല്‍വിക്ക് കാരണമെന്നാണ് ആരാധകരുടെ വാദം. കെ എല്‍ രാഹുലിനെ താഴെ ഇറക്കിയതും ശിവം ദുബെയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയതുമെല്ലാം ആരാധകര്‍ പറയുന്നു. എക്സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം…
അതേസമയം മത്സരശേഷം രോഹിത് പറഞ്ഞതിങ്ങനെ.. ”ഒരു കളി തോല്‍ക്കുന്നത് വേദനയാണ്. നമ്മള് സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്. ഇന്ന് അതിന് സാധിച്ചില്ല. അല്‍പ്പം നിരാശയുണ്ടെങ്കിലും ഇതൊക്കെ സംഭവിക്കുന്നു. ഇതുമായി പൊരുത്തപ്പെടുകയല്ലാതെ വേറെ വഴിയില്ല. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് എളുപ്പമാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി. ആറ് വിക്കറ്റ് നേടിയ ജെഫ്രി മികച്ച പ്രകടനം പുറത്തെടുത്തു. എനിക്ക് 65 റണ്‍സ് ലഭിക്കാന്‍ കാരണം ഞാന്‍ ബാറ്റ് ചെയ്ത രീതിയാണ്. ഞാന്‍ അങ്ങനെ ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. എന്റെ ഉദ്ദേശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിച്ചിന്റെ സ്വഭാവം ഞങ്ങള്‍ മനസിലാക്കുന്നു. മധ്യ ഓവറുകളില്‍ കളിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പവര്‍പ്ലേയില്‍ കഴിയുന്നത്ര എണ്ണം നേടാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. മധ്യ ഓവറുകളില്‍ ബാറ്റിംഗിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും.” രോഹിത് മത്സരശേഷം പറഞ്ഞു.
കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അവിഷ്ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരുടെ ഇന്നിംഗ്സാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]