
തിരുവനന്തപുരം: ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് കെ ജെ ജോൺസൺ, സെപഷ്യൽ വിജിലൻസ് യൂണിറ്റ് ഒന്നിലെ ഡിവൈഎസ്പി പ്രസാദ് എന്നവർക്കാണ് സസ്പെൻഷൻ.
തലസ്ഥാനത്തെ രണ്ട് പ്രധാനപ്പെട്ട ഗുണ്ടകളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ് ബന്ധമുള്ള നിതിനും ഓംപ്രകാശും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർ ഇടനിലക്കാരായെന്നാണ് കണ്ടെത്തൽ. ഇത് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലുണ്ടായിരുന്നു.
അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഓം പ്രകാശ് ഉൾപ്പടെയുള്ള ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഞായറാഴ്ച പാറ്റൂരില്‍ ഓംപ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിഥിനെയും സംഘത്തെയും വെട്ടിയത്. ഈ ഏറ്റുമുട്ടലിൻ്റെ പിന്നാമ്പുറം അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ടിൻ്റെ പുതിയ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
The post ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിൽ പോലീസിൽ കൂടുതൽ നടപടി; രണ്ട് ഡിവൈഎസ്പിമാരെ സസ്പെൻഡ് ചെയ്തു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]