
പഴത്തൊലിയുടെ കാര്യം ആലോചിക്കുമ്പോൾ എന്താണ് ഓർമ്മ വരുന്നത്! ഒരു പഴം കഴിച്ചു കഴിഞ്ഞാൽ അതിൻറെ പഴത്തൊലി വേസ്റ്റ് ബിന്നിൽ ഇടാതെ ആരെയെങ്കിലുമൊക്കെ വീഴ്ത്താനായി ചുമ്മാ എറിഞ്ഞ് കളഞ്ഞിട്ടില്ലേ? നാമെല്ലാവരും പണ്ടെപ്പോഴെങ്കിലുമൊക്കെ ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള കാര്യങ്ങളിൽ ഒന്നായിരിക്കും അത്.
എന്നാൽ ഇങ്ങനെ എറിഞ്ഞു കളയുന്ന നേരത്ത് എപ്പോഴെങ്കിലും നമ്മൾ ഇവയുടെ വിശേഷ ഗുണങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ ! അതേ.
നമ്മുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ഒക്കെ ഈ പഴത്തൊലിയിൽ നിരവധിയായി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ വാഴപ്പഴവും നിങ്ങളുടെ ചർമ്മത്തിന് ധാരാളം ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണെന്ന വസ്തുത എത്രപേർക്കറിയാം? എണ്ണമയമുള്ള ചർമ്മമാണെങ്കിലും വാഴപ്പഴവും രണ്ട് ടീസ്പൂൺ പപ്പായ പേസ്റ്റും ഒരു കഷ്ണം വെള്ളരിക്കയും ചേർത്ത് നന്നായി ഇളക്കുക.
ശേഷം തയ്യാറാക്കിയ ഈ പേസ്റ്റ് മുഖത്തും കഴുത്തിലും 15 മുതൽ 20 മിനിറ്റ് നേരം പുരട്ടുക. ശേഷം മുഖം കഴുകുക.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖക്കുരു ഉണ്ടെങ്കിൽ ഒരു ബൗളിൽ പകുതി വാഴപ്പഴം പേസ്റ്റും അതിൽ ഒരു ടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ വേപ്പിലപ്പൊടിയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക.
ഈ പേസ്റ്റ് മുഖത്ത് 20 മിനിറ്റ് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഈ പാക്ക് ഇടാം.
നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ പഴുത്ത വാഴപ്പഴം മാത്രം ഉപയോഗിക്കുക. വാഴപ്പഴം പേസ്റ്റാക്കി തേനും വെളിച്ചെണ്ണയും ചേർക്കുക.
ഇത് നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഇതിന് ശേഷം മുഖം കഴുകിയാൽ മുഖത്തിന് ഈർപ്പം നൽകുകയും ചർമ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. ചർമ്മത്തെ മോയ്സ്ചുറൈസ്സ് ചെയ്യാം ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന സഹായിക്കുന്ന ഏറ്റവും മികച്ച ഫെയ്സ് പാക്കുകളിൽ ഒന്നാണ് വാഴപ്പഴം.
പൊട്ടാസ്യത്തിന്റെ നിറ സാന്നിധ്യം ഈ പഴയ വർഗ്ഗത്തിൻറെ ഏറ്റവും മികച്ച പ്രത്യേകതയാണ്. ഇത് വരണ്ട
ചർമ്മത്തിൽ ജലാംശം നിലനിർത്തിക്കൊണ്ട് ചർമ്മത്തെ മൃദുവാക്കുകയും ചെയ്യും. വാഴപ്പഴത്തിലെ വിറ്റാമിൻ എ ചർമസുഷിരങ്ങളിൽ ഈർപ്പം പുന:സ്ഥാപിക്കുകയും വരണ്ടതും പരിക്കുള്ള ഉള്ളതുമായ ചർമ്മഘടനയെ മൃദുവാക്കി സുഖപ്പെടുത്തുകയും ചെയ്യുന്നു.
The post മുഖത്തെ ചുളിവുകളകറ്റാൻ വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]