
2017ൽ നടത്തിയ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ രക്തസമ്മർദ്ദ സാധ്യത കുറയുന്നതായി കണ്ടെത്തി. ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇഞ്ചി സഹായിക്കും.
തല വേദനിക്കുമ്പോള്‍, അല്ലെങ്കില്‍ നല്ലപോലെ പനിച്ച് ഇരിക്കുമ്പോഴെല്ലാം തന്നെ നല്ല ഇഞ്ചി ചേര്‍ത്ത ചായ കുടിച്ചാല്‍ നല്ല സുഖമാണ് ലഭിക്കുന്നത്. പക്ഷേ, എല്ലാ സമയത്തും ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നത് നല്ലതല്ല. ഇത് കുടിക്കുന്നതിനും അതിന്റേതായ സമയമുണ്ട്. അത് എപ്പോഴാണെന്ന് അറിയാമോ?
ഇഞ്ചിയിൽ സ്പെക്ട്രം ആന്റി ബാക്ടീരിയൽ, ആന്റി പാരാസൈറ്റിക്, ആന്റി വൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജിഞ്ചറോളുകൾ, ഷോഗോൾസ്, സിൻഗെറോണുകൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള ശക്തമായ ആന്റിഓക്സിഡന്റുകളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.
ചായ ഉണ്ടാക്കുമ്പോള്‍ ഇങ്ങനെ ചെയ്യൂ രുചി കൂട്ടാം
നമ്മള് ഒരു സാധാ ചായ കുടിക്കുന്നതിനേക്കാള്‍ ഗുണകരമാണ് അതില്‍ ഇഞ്ചി ചേര്‍ത്ത് തയ്യാറാക്കുന്നത്. ഈ ഇഞ്ചി ചേര്‍ക്കുന്നതിനും ഒരു സമയമുണ്ട്. പ്രത്യേകിച്ച് പാല് ചേര്‍ത്തതിന് ശേഷം മാത്രം ഇഞ്ചി ചേര്‍ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ചായ നന്നായി തിളച്ചതിന് ശേഷം മാത്രം ചേര്‍ക്കുമ്പോഴാണ് കൂടുതല്‍ ഗുണം ലഭിക്കുന്നത്.
ഇഞ്ചി ചതച്ച് ഇടരുത്
മിക്കവരും ഇഞ്ചി ചതച്ചാണ് ചായയില്‍ ചേര്‍ക്കുന്നത്. എന്നാല്‍ ഇഞ്ചി ചതച്ച് ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇഞ്ചി നുറുക്കി ചേര്‍ക്കുന്നതാണ്. എന്നാല്‍ മാത്രമാണ് ഇഞ്ചിയുടെ ഗുണം പൂര്‍ണ്ണമായും നിങ്ങളിലേയ്ക്ക് എത്തുകയുള്ളൂ. അതുപോലെ, ഇഞ്ചി ചതയ്ക്കുമ്പോള്‍ ഇഞ്ചിയിലെ നീര് പോകുന്നതിനാല്‍ ചായയ്ക്ക് സ്വാദ് കുറയും
ചായയില്‍ ഇഞ്ചി ചീകി ഇടുന്നത് വളരെ നല്ലതാണ്. ഇത് ചായയ്ക്ക് കൂടുതല്‍ സ്വാദ് നല്കാന് വളരെയധികം സഹായിക്കും. അതുപോലെ, ഇതിലെ നീര് നേരിട്ട് ചായയില്‍ എത്തുന്നതിനാല്‍ തന്നെ ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും നമ്മളുടെ ശരീരത്തിലേയ്ക്ക് എത്താന്‍ ഇത് സഹായിക്കുന്നുണ്ട്.
ദിവസേന 2-6 ഗ്രാം അളവിൽ ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരിൽ ഇൻസുലിൻ അളവ്, ഹീമോഗ്ലോബിൻ A1C, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കും.
The post ചായയില്‍ ഇഞ്ചി ചേര്‍ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അറിയണം ഗുണങ്ങള്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]