

കോട്ടയം തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണത്തിലും ദർശനത്തിലും പങ്കെടുത്ത് നൂറുകണക്കിന് ഭക്തജനങ്ങൾ
കോട്ടയം : ജില്ലയിലെ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചുമണി മുതൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
പുലർച്ചെ 5 മണി മുതൽ ക്ഷേത്രദർശനം ആരംഭിച്ചു. ക്ഷേത്രപൂജകൾക്ക് മേൽശാന്തി ബ്രഹ്മശ്രീ വെണ്ണുമനയില്ലത്ത് ഹരി ശർമ്മ നമ്പൂതിരി കാർമികത്വം വഹിച്ചു.
ക്ഷേത്രദർശനത്തിനും തിരക്ക് അനുഭവപ്പെട്ടു. ബലിതർപ്പണം നടക്കുന്ന പ്രദേശത്തെ പ്രധാന ക്ഷേത്രമാണ് തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുലർച്ചെ അഞ്ചുമണി മുതൽ തന്നെ ക്ഷേത്രത്തിലേക്ക് വിവിധയിടങ്ങളിൽ നിന്നായുള്ള ഭക്തജനങ്ങൾ എത്തിക്കൊണ്ടിരുന്നു.
ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]