
കൊളംബൊ: ശ്രീലങ്കയ്ക്കെതിരെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെയാണ് (65 പന്തില്‍ പുറത്താവാതെ 66) മികച്ച പ്രകടനം പുറത്തെടുത്തത്. 56 റണ്‍സെടുത്ത പതും നിസ്സങ്കയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. എട്ട് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിയാന്‍ പരാഗിനും റിഷഭ് പന്തിനും അവസരം ലഭിച്ചില്ല.
മോശമായിരുന്നു ലങ്കയുടെ തുടക്കം. 15 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ലങ്കയ്ക്ക് അവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സധീര സമരവിക്രമയ്ക്കും (8) പിടിച്ചുനില്ക്കാന് സാധിച്ചില്ല. ഇതോടെ മൂന്നിന് 60 എന്ന നിലയിലായി ശ്രീലങ്ക. പിന്നീട് അഞ്ചാം വിക്കറ്റില്‍ നിസ്സങ്ക – ചരിത് അസലങ്ക (14) സഖ്യം 31 റണ്‍സ് കൂട്ടിേചര്‍ത്തു. കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്ന് തോന്നിക്കെ അസലങ്കയെ കുല്‍ദീപ് യാദവ് മടക്കി. ജനിത് ലിയാങ്കെ (20) നിരാശപ്പെടുത്തിയതിനൊപ്പം നിസ്സങ്കയും മടങ്ങിയതോടെ ആറിന് 142 എന്ന നിലയിലായി. വാനിന്ദു ഹസരങ്കയ്ക്കും (24) അധിക നേരം പിടിച്ചുനില്‍ക്കായില്ല. അകില ധനഞ്ജയയാണ് (17) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഷിറാസ്, ദുനിതിനൊപ്പം പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ദുനിതിന്റെ ഇന്നിംഗ്സ്.
ശ്രീലങ്ക: പാത്തും നിസങ്ക, അവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, അഖില ധനഞ്ജയ, അശിത ഫെര്‍ണാണ്ടോ, മുഹമ്മദ് ഷിറാസ്.
ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]