
അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ 2’വിൻ്റെ ക്ലെെമാക്സ് ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന അവകാശ വാദത്തോടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോയയിൽ താരങ്ങളുടെ മുഖം വ്യക്തമല്ല. ഒരുകൂട്ടം അണിയറപ്രവർത്തകർ ചേർന്ന് ഒരാളെ വലിച്ചുപൊക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സെക്കൻ്റുകൾ മാത്രം ദെെർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ നടപടി വേണമെന്ന ആവശ്യവുമായി ആരാധകരും എത്തുന്നുണ്ട്.
ഇതാദ്യമായല്ല ‘പുഷ്പ 2’വിൻ്റെ ലൊക്കേഷൻ ദൃശ്യങ്ങൾ ചോരുന്നത്. നേരത്തെ ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ ലുക്ക് ചോർന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സമയത്താണ് ദൃശ്യങ്ങളും ചോർന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഓഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പുഷ്പ 2’വിൻ്റെ റിലീസ് മാറ്റിയിരുന്നു. സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് നിലവിൽ ചെയ്യാനിരിക്കുന്നത്. സംവിധായകൻ സുകുമാറും അല്ലു അർജുനും അടുത്തകാലത്തായി അത്ര രസത്തിലല്ല എന്നതുൾപ്പടെയുള്ള അഭ്യൂഹം ടോളിവുഡിൽനിന്നും വന്നിരുന്നു. ചിത്രീകരണം പുരോഗമിക്കവേ താരവും സംവിധാനവും വെവ്വേറെ ഇടങ്ങളിലേക്ക് അവധിയാഘോഷത്തിന് പോയതും ഈ അഭ്യൂഹം ശക്തമാകാൻ ഇടയാക്കി.
മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]