
സെലിബ്രിറ്റികൾ മാത്രമല്ല, അല്ലാതെയും ഒരുപാട് പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറാറുണ്ട്. എന്തിനേറെ പറയുന്നു, തങ്ങൾ ചെയ്യുന്ന ചെറുതെന്ന് തോന്നുന്ന ജോലിക്കിടയിൽ പോലും വീഡിയോ ചെയ്തുകൊണ്ട് ആളുകളെ ആകർഷിക്കുന്ന സോഷ്യൽ മീഡിയാ താരങ്ങളുണ്ട്. അതിലൊരാളാണ് നേപ്പാളിൽ നിന്നുള്ള ഈ പച്ചക്കറി വിൽപ്പനക്കാരി.
പച്ചക്കറി വിൽക്കുന്നതിലുള്ള വേറിട്ട രീതിയാണ് സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിക്കുന്നതിനുള്ള പ്രധാന കാരണം. അഞ്ജന തമാങ് എന്നാണ് യുവതിയുടെ പേര്. തന്റെ പെറ്റായ നായയേയും കൊണ്ടാണ് അവൾ പച്ചക്കറി വിൽക്കാൻ വന്നിരിക്കാറ്. ഇരുവരും ഒരുമിച്ചുള്ള അനേകം വീഡിയോകളും അവളുടെ സോഷ്യൽ മീഡിയാ പേജുകളിൽ കാണാവുന്നതാണ്.
ഇൻസ്റ്റാഗ്രാമിൽ 230,000 -ത്തിലധികം ഫോളോവേഴ്സുണ്ട് അഞ്ജനയ്ക്ക്. അവളുടെ വീഡിയോയക്ക് ലോകമെമ്പാടു നിന്നുമായി അനേകം കാഴ്ച്ചക്കാരാണ് ഉള്ളത്. അവളുടെ ഏറ്റവും പുതിയ വൈറൽ വീഡിയോയിൽ, ഷാരൂഖ് ഖാൻ്റെ ‘ജവാൻ’ എന്ന ചിത്രത്തിലെ ‘ചാലേയ’ എന്ന ഗാനത്തിന് അവളും നായയും കൂടി അഭിനയിക്കുന്നതാണ് കാണാൻ കഴിയുക. വളരെ ക്യൂട്ടാണ് യുവതി എന്ന് പറയാതിരിക്കാനാവില്ല. അവളുടെ മുന്നിൽ വിൽക്കാനായി നിരത്തി വച്ചിരിക്കുന്ന പച്ചക്കറികളും കാണാം.
നിരവധി ആരാധകരാണ് അഞ്ജനയ്ക്കുള്ളത്. അവളുടെ ലളിതമായ കുഞ്ഞുകുഞ്ഞു വീഡിയോകൾക്ക് നിരവധിപ്പേരാണ് കമന്റുകളായി എത്താറുള്ളത്. അവളുടെ പൊസിറ്റീവായിട്ടുള്ള മനോഭാവവും ക്യൂട്ടായിട്ടുള്ള ഭാവങ്ങളും തന്നെയാണ് അവൾക്ക് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത് എന്നാണ് തോന്നുന്നത്.
ഈ വീഡിയോയ്ക്കും അനേകം പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അവളുടെ പല വീഡിയോകളിലും അവളെപ്പോലെ തന്നെ ക്യൂട്ടായ അവളുടെ പട്ടിക്കുട്ടിയേയും കാണാം. എന്തായാലും, വൈറലായി മാറിയ പച്ചക്കറി വില്പനക്കാരി എന്ന് അറിയപ്പെടുകയാണ് ഇപ്പോൾ അഞ്ജന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]