

കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം: 30 കോടി രൂപ കൂടി അനുവദിച്ചു.
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാനായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ സര്‍ക്കാര്‍ ഇതുവരെ 5777 കോടി രൂപ കോർപറേഷന് സഹായമായി കൈമാറി.
മാസങ്ങളായി ശമ്പളവും പെൻഷനും മുടങ്ങിയിരുന്നു.
ജോലി ചെയ്യുന്ന ജീവനക്കാരും പെൻഷൻ വാങ്ങുന്നവരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്.
ഇതോടെ മുടങ്ങി കിടക്കുന്ന പെന്‍ഷനും ശമ്പളവും വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]