
മഴക്കാലത്ത് കൊതുക് ശല്യം കൂടുതലാണ്. കൊതുക് കടി ഏൽക്കുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും.
മഴക്കാലത്ത് കൊതുക് ശല്യം കൂടുതലാണ്. കൊതുക് കടി ഏൽക്കുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും.
മഴക്കാലമായാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് കൊതുകുകള്‍ പെരുകുന്നതാണ് പല രോഗങ്ങള്‍ക്കും കാരണം.
കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം.
കാടും മറ്റും വെട്ടിത്തെളിച്ച് വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുകുശല്യം ഒരുപരിധിവരെ ഒഴിവാക്കാം.
കൊതുകിന് ഉറവിടമായി മാറുന്ന സെപ്റ്റിക് ടാങ്കുകളും ജലസംഭരണികളും നന്നായി മൂടി വയ്ക്കേണ്ടതും പ്രധാനമാണ്.
മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വയെ നശിപ്പിക്കാന്‍ മണ്ണെണ്ണയോ മറ്റ് രാസ ലായനികളോ ഒഴിച്ച് കൊടുക്കാം.
കൊതുക് വല ഉപയോഗിച്ച് വാതിലുകളും ജനലുകളും മൂടുക. ജനലുകൾ സന്ധ്യക്ക് മുമ്പ് അടച്ചിടുക.
ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ ഓടിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]