
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി നടി നിഖില വിമൽ. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കലക്ഷൻ സെന്ററിലാണ് നടി എത്തിയത്.
രാത്രി വൈകിയും മറ്റ് വളണ്ടിയർമാർക്കൊപ്പം നിഖില വിമൽ പാക്കിങ്ങ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമൽ. സോഷ്യൽ മീഡിയയിൽ ഒതുങ്ങാതെ നേരിട്ടിറങ്ങിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകൾ എത്തുന്നുണ്ട്.
നിരവധി സിനിമ താരങ്ങൾ നേരത്തെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ച് എത്തിയിരുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ദുരന്തം വിതച്ച് വൻ ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുൾപൊട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]