
മുംബൈ: ജനപ്രിയ ടെലിവിഷൻ താരം രഷാമി ദേശായി തൻ്റെ ജീവിതത്തിലെ ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രയാസകരമായ സമയങ്ങളെ ഒറ്റയ്ക്ക് നിന്ന് പോരാടിയതായും അതിനെ മറികടന്നതായും നടി വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റിനിടെ ദേശായി സ്വന്തമായി വീട് ഇല്ലാതെ തൻ്റെ ഓഡിക്കാറില്‍ ദിവസങ്ങളോളം അന്തിയുറങ്ങയ ഹൃദയഭേദകമായ കാര്യം പറഞ്ഞത്.
നടൻ നന്ദീഷ് സന്ധുവുമായുള്ള വിവാഹമോചനത്തിന് തൊട്ടുപിന്നാലെയാണ് ഇതെല്ലാം സംഭവിച്ചതെന്ന് പരാസ് ഛബ്രയുടെ പോഡ്കാസ്റ്റിൽ രഷാമി പറഞ്ഞു. അവളുടെ തീരുമാനങ്ങൾ തെറ്റാണെന്നും അവൾ ബുദ്ധിമുട്ടാണെന്നും കരുതിയ സുഹൃത്തുക്കളുമായോ കുടുംബവുമായോ സഹായിച്ചില്ലെന്ന് രഷാമി പറയുന്ന. വളരെ പ്രയാസം നേരിട്ട നാല് ദിവസങ്ങളായിരുന്നു അവയെന്ന് നടി പറയുന്നു.
“ഞാൻ ആ സമയത്ത് ഒരു വീട് വാങ്ങുവാന്‍ ഏകദേശം 2.5 കോടി രൂപ വായ്പയെടുത്തിരുന്നു. കൂടാതെ, എനിക്ക് ആകെ 3.25-3.5 കോടി രൂപ കടം ഉണ്ടായിരുന്നു. എല്ലാം ശരിയാണെന്ന് ഞാൻ കരുതി, പക്ഷേ എൻ്റെ ഷോ പെട്ടെന്ന് നിര്‍ത്തിയതോടെ ഞാന്‍ പെട്ടു” അന്നത്തെ സാമ്പത്തിക നില നടി വെളിപ്പെടുത്തി.
നാല് ദിവസം ഓഡിക്കാറിലാണ് കിടന്നത് കഴിച്ചത് 20 രൂപ വിലയുള്ള ഭക്ഷണം കഴിച്ചത് തമാശയായി അവൾ പങ്കുവെച്ചു. “ഞാൻ നാല് ദിവസം റോഡിലായിരുന്നു, എനിക്ക് ഔഡി എ6 ഉണ്ടായിരുന്നു, ഞാൻ ആ കാറിൽ ഉറങ്ങും, എൻ്റെ എല്ലാ സാധനങ്ങളും എൻ്റെ മാനേജരുടെ വീട്ടിലായിരുന്നു, ഞാൻ എൻ്റെ കുടുംബത്തിൽ നിന്ന് പൂർണ്ണമായും അകന്നു. ആ ദിവസങ്ങളിൽ റിക്ഷാ വാലകളുടെ ഭക്ഷണം കഴിക്കും. 20 രൂപയുടെ ചോറും പയറുമായിരുന്നു അത്” രഷാമി ദേശായി അനുഭവം പങ്കുവെച്ചു.
കടം വീട്ടാനായി ഒടുവിൽ തൻ്റെ ഓഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു. സിദ്ധാർത്ഥ് ശുക്ലയ്ക്കൊപ്പം അഭിനയിച്ച ‘ദിൽ സേ ദിൽ തക്’ എന്ന ഷോ ലഭിച്ചതോടെ കാര്യങ്ങള്‍ മാറി തുടങ്ങി. പിന്നീട് ഒരു ഇന്നോവ വാങ്ങി, “ഇനിയും ഇത്തരം അവസ്ഥ വന്നാല്‍ അതില്‍ കിടക്കാം.ഓഡിയിൽ ഉറങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു.” തമാശയായി നടി കൂട്ടിച്ചേര്‍ത്തു.
ഉർവശി റൗട്ടേല, സിദ്ധാർത്ഥ് ബോഡ്കെ എന്നിവർക്കൊപ്പം ‘ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി’ എന്ന ചിത്രത്തിലാണ് രഷാമി ദേശായി അവസാനമായി അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]