
തിരുവനന്തപുരം: എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയെ പരിഹസിച്ച് എ എ റഹീം എം പി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ആരും ബി.ജെ.പിയിലേയ്ക്ക് പോവില്ല. കെ. സുരേന്ദ്രനും വി. മുരളീധരനും ഉള്ള കാലത്തോളം ബി.ജെ.പി. കേരളത്തില്‍ രക്ഷപ്പെടില്ല. ശത്രുക്കളെ കണ്ടാല്‍ മനസിലാകും. മോദി ശത്രുപക്ഷത്താണ്. എന്നാല്‍ മിത്ര ഭാവമുള്ള ശത്രു പിണറായി, കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ വോട്ട് കിട്ടാന്‍ പിണറായി നുണ പറയുന്നുവെന്നും കെ. മുരളീധരന് ആരോപിച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:”എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണ് അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടിയാണ്.” ശ്രീ കെ മുരളീധരന്റെ പ്രതികരണമാണിത്. കോൺഗ്രസ്സിൽ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. അപ്പോൾ; വിവരമുള്ള മലയാളികൾക്ക് പിന്നെയെങ്ങനെ കോൺഗ്രസ്സിനെ പിന്തുണയ്ക്കാൻ കഴിയും ? എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവർ നേതൃത്വം നൽകുന്ന ഒരു പാർട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയും? ചുരുക്കത്തിൽ, പുതിയ കാലത്തിനും,ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സ് എന്നാണ് ശ്രീ കെ മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്.”
The post വിവരമുള്ള മലയാളികൾക്ക് പിന്നെയെങ്ങനെ കോൺഗ്രസ്സിനെ പിന്തുണയ്ക്കാൻ കഴിയും ? കെ മുരളീധരന്റെ പ്രസ്താവനയെ പരിഹസിച്ച് എ എ റഹീം എം പി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]