
പാലക്കാട്: ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. പ്രതി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതിയായ ഫിറോസ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഒറ്റപ്പാലത്തുണ്ടായ ആഷിഖ് കൊലക്കേസിലെ പ്രതിയാണ് ഫിറോസ്. കയറാംപാറ സ്വാമി റോഡില്‍വെച്ച് വൈകുന്നേരം മൂന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവം നടന്നയുടനെ പെണ്‍കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഫിറോസ് ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. പെണ്‍കുട്ടി ഫിറോസിന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി വാക്കേറ്റമുണ്ടായതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
The post നമ്പര്‍ ബ്ലോക്ക് ചെയ്തു; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]