

അതിതീവ്ര മഴയും കാറ്റിനെയും തുടർന്ന് മലപ്പുറത്ത് സ്കൂൾ കെട്ടിടം തകർന്ന് വീണു, സ്കൂൾ അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം
മലപ്പുറം: കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു. വാടിക്കൽ പികെടിബിഎം യുപി സ്കൂളിൻ്റെ ഓടിട്ട കെട്ടിടമാണ് പൂർണ്ണമായും നിലംപൊത്തിയത്.
സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെയും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |