
പപ്പായ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം എത്ര പേര്‍ക്കറിയാം. കഴിക്കാന്‍ മാത്രമല്ല ഫേസ് പാക്കായി ഉപയോഗിക്കാനും ഏറ്റവും നല്ല പഴമാണിത്.
മുഖസൗന്ദര്യത്തിനായി വീട്ടിലില്‍ തന്നെ പരീക്ഷിക്കാവുന്ന പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം… പപ്പായയുടെ നീര് രണ്ട് ടേബിള്‍സ്പൂണ്‍ എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം.
ഒരു സ്പൂണ്‍ റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക.
നന്നായി പഴുത്ത പപ്പായ പള്‍പ്പ് രണ്ട് ടേബിള്‍സ്പൂണ്‍ എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വാഴപ്പഴം പള്‍പ്പും അല്പം തെെരും കൂടി മികസ് ചെയ്ത് മുഖത്തിടുക.
നിറം വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരു പാക്കാണിത്. ഒരു ടേബിള്‍സ്പൂണ്‍ പപ്പായ പള്‍പ്പ്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മുഖത്തിടുക.
15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. നിറം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല വരണ്ട
ചര്‍മ്മം അകറ്റാനും മികച്ചൊരു പാക്കാണിത്. ഒരു പഴുത്ത പപ്പായ നന്നായി ഉടച്ചെടുക്കുക.
ഇതിലേക്ക് ഒരു പകുതി ഓറഞ്ച് പിഴിഞ്ഞ് നീര് ഒഴിക്കുക.ഇതു നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞ് ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയുക.
തക്കാളി പേസ്റ്റും പപ്പായ പേസ്റ്റും ചേര്‍ത്ത പാക്ക് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ പാക്ക് ഇട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
The post സുന്ദരചര്‍മ്മം സ്വന്തമാക്കാന്‍ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകള്‍<br> appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]