
വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ഗോട്ടി’ൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സെപ്തംബർ അഞ്ചിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിൻ്റെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
‘ഗോട്ടി’ൻ്റെ ആദ്യപകുതി തയാറായിട്ടുണ്ടെന്നും ചിത്രം വിജയ് കണ്ടുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യപകുതി ’ഗംഭീരം’ ആണെന്ന് വിജയ് സംവിധായകൻ വെങ്കട് പ്രഭുവിനോട് അഭിപ്രായപ്പെട്ടുവെന്നാണ് വിവരങ്ങൾ.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. എജിസ് എന്റർടൈൻമെന്റാണ് ’ഗോട്ട്’ റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]