
ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ദേവദൂതന് ലഭിക്കുന്നതും. മോഹൻലാലിന്റെ ദേവദൂതൻ കേരളത്തില്‍ 1.20 കോടിയില്‍ അധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
റീ റിലീസ് ആകെ 56 തിയറ്ററുകളില്‍ ആയിരുന്നുവെങ്കിലും നിരവധി പ്രേക്ഷകരാണ് കാണാനെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 100 തിയറ്ററുകളില്‍ ദേവദൂതൻ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായ ദേവദൂതൻ 24 വര്‍ഷങ്ങള്‍ കഴിയാനാകുമ്പോള്‍ വീണ്ടും എത്തി ഹിറ്റാകുകയാണ്.
ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാൻ നിരവധി പേരാണെത്തുന്നതെന്നാണ് പ്രത്യേകതയാണ്. സംവിധാനം സിബി മലയില്‍ നിര്വഹിച്ചപ്പോള് തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു
വിശാല്‍ കൃഷ്ണമൂര്ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്ണമൂര്‍ത്തി, ജോയ്സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംസ്ഥാന തലത്തില്‍ അന്ന് ദേവദൂതൻ അവാര്‍ഡും നേടിയിരുന്നു. സിയാദ് കോക്കറായിരുന്നു നിര്‍മാണം. 2000ത്തില്‍ വൻ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറിയതാണ് ചരിത്രം. പുതിയ തലമുറയും മോഹൻലാലിന്റെ ദേവദൂതൻ ചിത്രത്തെ വാഴ്ത്തിപ്പാടിയിരുന്നു എന്നത് പ്രസക്തി ചൂണ്ടിക്കാട്ടുന്നു.
Last Updated Jul 29, 2024, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]