
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
1. മട്ട അരി- 2 കപ്പ്
2. ഉണക്കലരി (Brown rice), ഞവര, മുതിര- ഒരു കപ്പ്
4. ഉലുവ, എള്ള്, കപ്പലണ്ടി- 100 ഗ്രാം വീതം
5. ജീരകം, അയമോദകം, ആശാളി (Garden cress)- കാൽ കപ്പ് വീതം
6. ചുക്ക് – ഒരു പീസ്
7. ശർക്കര- അര കിലോ ഉരുക്കിയത്
8. തേങ്ങ- ഒന്ന്
തയ്യാറാക്കുന്ന വിധം
ഒന്ന് മുതൽ ആറ് വരെയുള്ള ചേരുവകള്‍ കഴുകി ഉണക്കി വറുത്ത് പൊടിച്ചെടുക്കണം. ഇനി ശർക്കര ഉരുക്കിയത് അടുപ്പത്ത് വച്ച് അതിലേയ്ക്ക് തേങ്ങ ചേർത്ത് നന്നായി ഇളക്കി, വെള്ളം വറ്റി വരുമ്പോള്‍ പൊടി ചേർത്ത് കുഴച്ച് ചെറിയ ഉരുളയാക്കിയെടുക്കുക. അതിലേയ്ക്ക് മൂന്നോ നാലോ ഏലക്കയും ചേർക്കാം. തേങ്ങ വിളയിക്കുന്ന സമയത്ത് തൊടിയിൽ കിട്ടുന്ന പച്ച മരുന്ന് നീര് കൂടി ചേർത്താൽ ഏറെ നല്ലതാണ്.
Last Updated Jul 29, 2024, 11:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]