
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബി അവസാനിച്ചതിന് പിന്നാലെ ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ആരോണ്‍ റാമ്സ്ഡലിന് ആരാധകന്റെ ചവിട്ടേറ്റു. ടോട്ടനത്തിനെതിരായ പോരാട്ടത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍.
ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ആഴ്സണല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം പിടിച്ച് കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഒരു ടോട്ടനം ആരാധകന്റെ ഇത്തരത്തിലുള്ള അതിക്രമം.
മത്സരത്തിന്റെ ലോങ് വിസില്‍ മുഴങ്ങിയതിന് പിന്നാലെ ടോട്ടനത്തിന്റെ ബ്രസീല്‍ താരം റിച്ചാര്ലിസന് ഓടിയെത്തി റാമ്സ്ഡലുമായി കൊമ്പുകോര്‍ത്തു. ആഴ്സണല്‍ താരങ്ങളും സുരക്ഷാ ജീവനക്കാരും ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി.
അതിനിടെ ഗോള്‍ പോസ്റ്റിന് പിന്നിലായി വച്ച വെള്ളക്കുപ്പി എടുക്കാന്‍ റാമ്സ്ഡല് എത്തിയപ്പോഴാണ് സ്റ്റേഡിയത്തിലെ കസേരകള്ക്കിടയിലൂടെ ഇറങ്ങി വന്ന് ആരാധകന് പരസ്യ ബോര്‍ഡിന് മുകളില്‍ കയറി താരത്തെ ചവിട്ടിയത്. പെട്ടെന്ന് തന്നെ ഒരു സുരക്ഷാ ജീവനക്കാരന് ഇയാളെ തള്ളി മാറ്റി.
ചവിട്ടേറ്റെങ്കിലും പരിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് താരം വ്യക്തമാക്കി. ആരാധകന്റെ ഈ പെരുമാറ്റത്തെ ടോട്ടനം ശക്തമായി അപലപിച്ചിട്ടുണ്ട്.
റാമ്സ്ഡലിനെ ചവിട്ടിയെ ആരാധകനെതിരെ ശക്തമായ നടപടി എടുക്കുമെന്നും ടോട്ടനം പറഞ്ഞു. ആക്രമണം ഏതു തരത്തിലുള്ളതാണെങ്കിലും ഫുട്ബോളില്‍ അതിനു സ്ഥാനമില്ലെന്നും സംഭവത്തെ അപലപിച്ചുള്ള കുറിപ്പില്‍ ടോട്ടനം വ്യക്തമാക്കി.
The post തോല്‍വി സഹിച്ചില്ല, ആഴ്സണല്‍ ഗോള്‍ കീപ്പറെ ചവിട്ടി ടോട്ടനം ആരാധകന് <br> appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]