
നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ താരം അഭിനയം നിർത്തുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കമ്മിറ്റ് ചെയ്ത പടങ്ങൾ ചെയ്ത് തീർത്ത ശേഷം വിജയ് അഭിനയ ജീവിതത്തോട് വിടപറയും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ വിജയ്ക്ക് പകരം ആരെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നിരുന്നു. ഈ അവസരത്തിൽ തമിഴ് നടി വനിതാ വിജയകുമാറിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
നടൻ പ്രശാന്ത് ആയിരിക്കും വിജയിയുടെ സ്ഥാനത്തേക്ക് വരിക എന്നാണ് വനിത പറയുന്നത്. “നിങ്ങൾ വലിയൊരു സൂപ്പർ സ്റ്റാർ ആകുമെന്ന് ഞാൻ വർഷങ്ങൾക്ക് മുൻപ് ഞാൻ വിജയിയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അന്നത് വിജയ് വിശ്വസിച്ചിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അദ്ദേഹം വലിയൊരു സൂപ്പർ സ്റ്റാറായി മാറി. ഞാൻ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഉറപ്പായും ആ സ്ഥാനത്ത് പ്രശാന്ത് എത്തും. പ്രശാന്ത് ഈയിടെയായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. എന്നാൽ 90കളിലെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു പ്രശാന്ത്. അദ്ദേഹം അന്തഗൻ, ഗോട്ട് എന്നീ ചിത്രത്തിലൂടെ വീണ്ടും ജനങ്ങളെ കീഴടക്കാൻ തിരിച്ചു വരികയാണ്”, എന്നായിരുന്നു വനിതാ വിജയകുമാർ പറഞ്ഞത്.
അതേസമയം, ദളപതി 69 എന്ന പേരിടാത്ത ചിത്രത്തിൽ വിജയ് അഭിനയിക്കും. അതായിരിക്കും അദ്ദേഹത്തിന്റെ അവസാന ചിത്രമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ചിത്രം ആരാണ് സംവിധാനം ചെയ്യുന്നത് എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രമാണ് വിജയിയുടേതായി റിലീസിന് ഒരുങ്ങുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തും. ദ ഗോട്ട് എന്ന് വിളിക്കുന്ന ചിത്രത്തിൽ വിജയ് ഡബിൾ റോളിൽ ആണ് എത്തുന്നത്. ചിത്രത്തിൽ പ്രശാന്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Last Updated Jul 28, 2024, 6:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]