
പട്ന: ആഡംബര ഉല്ലാസ നൗകയായ ഗംഗാ വിലാസ് കന്നി യാത്രയിൽ തന്നെ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് ഗംഗ വിലാസ് കുടുങ്ങിയത്. കരയ്ക്കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കപ്പൽ കുടുങ്ങിയത്. വിനോദ സഞ്ചാരികളെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു.
വിനോദ സഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു സംഭവം. ഗംഗാ നദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയിൽ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.
യുപിയിലെ വാരാണസിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഉല്ലാസ നൗക യാത്രയ്ക്കു 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. 3,200 കിലോമീറ്റർ നദീ യാത്ര 51 ദിവസത്തേക്കാണ്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും.
62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ മൂന്ന് ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദ സഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യ യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് യാത്രയ്ക്കുള്ള ചെലവ്.
The post കന്നി യാത്രയിൽ തന്നെ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]