
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍ കെ. ബിജു(ഉണ്ണി)വിനെയാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി സി എസ് അമ്പിളി ശിക്ഷിച്ചത്.
2016 ജൂണ്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ പലദിവസങ്ങളിലായി അശ്ലീല വീഡിയോ മൊബൈലില്‍ കാണിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴസംഖ്യ അതിജീവിതയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടിച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ട് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. നല്ലളം എസ്ഐ യു സനീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം കെ സുരേഷ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര് എന്‍ രഞ്ജിത്ത് ഹാജരായി.
Last Updated Jul 27, 2024, 8:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]