
തൃശ്ശൂര്‍: സിനിമാ താരം സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശി രജീഷ് (33) ആണ് പിടിയിലായത്. ഇന്നലെ തൃശൂർ കുഴിക്കാട്ടുശേരിയിൽ വെച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം കാർ ആക്രമിക്കുകയായിരുന്നു. മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്നപ്പോൾ കാറിൽ സുനിൽ സുഗത ഇല്ലായിരുന്നു.
കാറിലുണ്ടായിരുന്ന അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്ജു മാധവ് എന്നിവർക്ക് ആക്രമണത്തിൽ മർദ്ദനമേറ്റിരുന്നു. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയതായിരുന്നു ഇവര്‍. ഇടവഴിയിലൂടെ പോകുമ്പോൾ കാർ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുൻവശത്തെ ചില്ല് തല്ലിതകർത്തു.
The post സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസ്: നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]