
വയനാട്ടിൽ കർഷകന് ചികിത്സ വൈകി എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോർജ്. കർഷകനെ അതീവ രക്ത സ്രാവത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മതിയായ ചികിത്സകൾ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ മാറ്റുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വ്യകത്മാക്കി.
ആശുപത്രിയിലുണ്ടായിരുന്ന സീനിയർ സർജനും ഫിസിഷ്യനും അടക്കം തോമസിനെ പരിശോധിച്ചു. രക്തം വാർന്നുപോകുന്ന സാഹചര്യത്തിൽ വാസ്കുലർ സർജൻ കാണണമെന്ന് മനസിലാക്കിയാണ് തോമസിനെ സ്റ്റെബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
108 ആംബുലൻസിലാണ് തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. 108 ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സിന്റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി
അതേസമയം ആര്യങ്കാവിലെ പാൽ പരിശോധന വൈകിയെന്ന വാദം തെറ്റാണെന്നും, ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പാൽ കൃത്യമായി പരിശോധിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കാലതാമസം ഉണ്ടായിട്ടില്ല. ഇരു വകുപ്പുകളിലെയും റിപ്പോർട്ടുകൾ ആവശ്യമുള്ളവർക്ക് താരതമ്യം ചെയ്യാം. വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുകളില്ല. പ്രവർത്തനം വകുപ്പുകൾ തമ്മിൽ സഹകരിച്ചാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
The post കടുവ ആക്രമിച്ച തോമസിന് വയനാട് മെഡി.കോളജിൽ കൃത്യമായ ചികിൽസ നൽകി,മരണകാരണം അമിത രക്തസ്രാവം-ആരോഗ്യമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]