
ലഖ്നൗ: ഇന്ത്യയിലെ പല വളര്‍ത്തുമൃഗ ഉടമകളും തങ്ങളുടെ നായ്ക്കളുടെ വിവാഹം ആര്‍ഭാടമാക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവരാറുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്ന വിവാഹ വാര്‍ത്ത. രണ്ടു വീട്ടിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം ഇരുവീട്ടുകാരും ചേർന്ന് നിശ്ചയിച്ച് ആഘോഷമായി നടത്തുന്നത് വളരെ അപൂർവ്വം ആയിരിക്കും. ശനിയാഴ്ച ഉത്തർപ്രദേശിലെ അലിഗഡിൽ നടന്ന ഈ വിചിത്രമായ വിവാഹം പരമ്പരാഗത ഇന്ത്യൻ വിവാഹത്തിൻറെ എല്ലാ ആചാരങ്ങളോടും കൂടിയാണ് നടത്തിയത്.
ടോമി മുന്‍ സുഖ്രാവലി ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളര്‍ത്തുനായയാണ്. ജെല്ലി അത്രോലിയിലെ തിക്രി റായ്പൂരില്‍ താമസിക്കുന്ന ഡോ രാംപ്രകാശ് സിങ്ങിന്റെ നായയാണ്. മകരസംക്രാന്തി ദിനമായ ജനുവരി 14നായിരുന്നു ടോമിയുടെയും ജെല്ലിയുടെയും വിവാഹം. ഇതിന്റെ ഭാഗമായി വധൂവരന്മാരുടെ കഴുത്തില്‍ മാല ചാര്‍ത്തി ഘോഷയാത്ര നടത്തി. ഇരു നായ്ക്കളുടെയും വീട്ടിൽ നിന്ന് എത്തിയവർ ചേർന്ന് പാട്ടും മേളവുമായി വിവാഹം ആഘോഷമാക്കി. സമീപത്തെ മുഴുവൻ നായ്ക്കൾക്കും ടോമിയുടെയും ജെല്ലിയുടെയും വിവാഹം പ്രമാണിച്ച് ഭക്ഷണം വിതരണം ചെയ്തതു. മറ്റു നായ്ക്കൾക്കായുള്ള വിവാഹ സൽക്കാരത്തിനായി ഇവർ 45000 -ത്തോളം രൂപയാണ് മുടക്കിയത്.
ഇത് മാത്രമല്ല വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ‘നായ കല്യാണം’. കഴിഞ്ഞ വര്‍ഷം നവംബറില്‍, ഗുരുഗ്രാമില്‍ സമാനമായ ഒരു സംഭവം നടന്നിരുന്നു. ദമ്പതികള്‍ അവരുടെ വളര്‍ത്തുനായയെ അയല്പക്കത്തെ നായയുമായി വിവാഹം കഴിപ്പിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് 100 ക്ഷണക്കത്തുകളാണ് അച്ചടിച്ചത്. ധോള്‍, നൃത്തം എന്നിവയുടെ അകമ്പടിയോടെയായിരുന്നു വിവാഹ ചടങ്ങുകള്‍.
The post ടോമി ജെല്ലി; വളർത്തുനായ്ക്കളുടെ വിവാഹം ആഘോഷമാക്കി ഉടമകൾ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]