
കൊച്ചി: രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണി (52) യെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിയെ തുടർന്ന് തടിയിട്ട പറമ്പ് പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ കെഴ്സൻ വി മാർക്കോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. എസ്ഐ സാജൻ, എഎസ്ഐ ബാലാമണി, എസ് സിപിഒ ഷിബു, ഷമീർ, സി പിഒ അരുൺ കെ കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ആൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; മധ്യവയസ്കൻ അറസ്റ്റിൽ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]