
ഷിരൂരിലെ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരും.
അർജുൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായി.സംസ്ഥാന സർക്കാർ പൂർണ്ണമായും അർജ്ജുൻ്റെ കുടുംബത്തിന് ഒപ്പമാണ്.
Read Also:
കുടുംബത്തിനെതിരായ സൈബർ നികൃഷ്ടം എന്നും മന്ത്രി പറഞ്ഞു.അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും.അർജ്ജുൻ്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും എന്നും മന്ത്രി അറിയിച്ചു.
Story Highlights : PA Muhammad Riyas on Arjun Rescue
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]