
ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി – കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാർക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആർടിസി ബസ്സിൽ യാത്രയൊരുക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ ഗുഡ്സ് ട്രെയിനിൻ്റെ എൻജിൻ ഭാഗത്ത് സാരമായ കേടുപാടുകൾ പറ്റിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. ആളപായമോ ആർക്കെങ്കിലും പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Last Updated Jul 27, 2024, 8:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]