
ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ ബംഗ്ലാവ് അനുവദിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന് തൻ്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവായതോടെയാണ് അദ്ദേഹത്തിന് പുതിയ ബംഗ്ലാവ് ലഭിക്കുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നത്. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഹൗസ് കമ്മിറ്റി രാഹുൽ ഗാന്ധിക്ക് വാഗ്ദാനം ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More…
ക്യാബിനറ്റ് മന്ത്രിമാർക്ക് നൽകുന്ന ടൈപ്പ് 8 ബംഗ്ലാവിന് രാഹുലിന് അർഹതയുണ്ട്. പ്രിയങ്ക ഗാന്ധി സുനേരി ബാഗ് റോഡിലെ ബംഗ്ലാവ് സന്ദർശിച്ചതിനെ തുടർന്നാണ് വിവാദം ഉയർന്നത്. അതേസമയം, രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല. അമ്മ സോണിയാ ഗാന്ധിയുടെ ജൻപഥിലെ വസതിയിലാണ് രാഹുൽ താമസിക്കുന്നത്. 2004ൽ ആദ്യമായി എംപിയായ ഗാന്ധി, കഴിഞ്ഞ വർഷം അയോഗ്യനാക്കപ്പെടുന്നത് വരെ തുഗ്ലക്ക് ലെയ്നിലെ 12ാം നമ്പർ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്.
Last Updated Jul 27, 2024, 10:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]