
തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവ്വീസ് തുടങ്ങും. കൊച്ചി -ബാംഗ്ലൂർ റൂട്ടിലോടുന്ന ഈ ട്രെയിൻ ഇപ്പോൾ 12 സർവ്വീസാണ് നടത്തുക. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസ്. എറണാകുളം, തൃശൂർ, പാലക്കാട്, പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെംഗളൂരുവിൽ രാത്രി പത്തോടെയാണ് എത്തിച്ചേരുക. കൊച്ചിയിൽ നിന്നുള്ള ഐടി മേഖലയിലുൾപ്പെടെയുള്ളവർക്ക് ഈ സർവ്വീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഓടിത്തുടങ്ങുന്നത്. അതേസമയം, ഈ ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സർവ്വീസിനനുസരിച്ചായിരിക്കും റെയിൽവേയുടെ തീരുമാനം.
അതിനിടെ, വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചു.16605- 16606 മംഗലാപുരം -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649- 16650 മംഗലാപുരം- കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629- 16630 മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ആണ് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ 12075- 12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. പിഎസ്സി പരീക്ഷ ഉദ്യോഗാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.
Last Updated Jul 26, 2024, 9:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]