
സുഹൃത്ത് മയോനി എന്ന പ്രിയ നായരെ സംഗീത ലോകത്തേയ്ക്ക് സ്വാഗതം ചെയ്ത് സംഗീത സംവിധായകൻ ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗോപി സുന്ദർ ഗായികയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഹരിദാസിൻ്റെ സംവിധാനത്തിൽ ഗോപി സുന്ദർ ഈണമിടുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ അരങ്ങേറ്റം.
‘ഞാൻ പുതിയതായി പരിചയപ്പെടുത്തുന്നു, ഗായിക മയോനി’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദർ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു.
‘താനാരാ’ എന്ന ചിത്രത്തിൽ പ്രിയ ആലപിച്ച ഗാനവും ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്.
‘സോന ലഡ്കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘താനാരാ’.
നിരവധിയാളുകളാണ് പോസ്റ്റിന് കമെന്റുമായി എത്തുന്നത്. ഗായികയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്. ഗോപി സുന്ദറിൻ്റെ പോസ്റ്റിന് മറുപടിയുമായി പ്രിയയും എത്തി.
ഇതിഹാസമായ ഗോപി സുന്ദർ ഈണം നൽകിയ ഒരു മനോഹരമായ ഗാനത്തിലൂടെ മലയാള സംഗീത മേഖലയിൽ തുടക്കം കുറിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രിയ കുറിച്ചു. വളരെ സ്പെഷ്യലായ ആളോടൊപ്പം ഗാനം ആലപിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രിയ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]