
കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കേസിന് തീര്‍പ്പായി. 72 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേയസില് തീരുമാനമാകുന്നത്. 1951 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് ഇപ്പോള്‍ തീര്‍പ്പായത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതായിരുന്നു വിധി.
1951 ജനുവരി ഒന്നിനാണ് ബെര്‍ഹംപുര്‍ ബാങ്കിന്റെ ലിക്വിഡേഷന് നടപടികളുമായി ബന്ധപ്പെട്ട് കേസു ഫയല്‍ ചെയ്തത്. നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്ന് കാണിച്ച് നിക്ഷേപകരും ബാങ്കിനെതിരെ വിവിധ കേസുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് വിചാരണയ്ക്കെത്തിയെങ്കിലും കക്ഷികള്‍ ഹാജരായിരുന്നില്ല. അങ്ങനെ പലകാരണങ്ങളാല്‍ കേസ് നീണ്ടുപോയി.
കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഇനിയും രാജ്യത്തെ പഴക്കമേറിയ അഞ്ചു കേസുകളില്‍ രണ്ടെണ്ണം കൂടി വിധി പറയാന്‍ ബാക്കിയുണ്ട്. 1952 ല്‍ ഫയല്‍ ചെയ്ത കേസുകളാണിവ. ബാക്കി മൂന്നു കേസുകള്‍ മറ്റു സംസ്ഥാനത്തെ കോടതികളിലാണ്. സിവില്‍ സ്യൂട്ടുകളായ രണ്ടെണ്ണം ബംഗാള്‍ സിവില്‍ കോടതിയിലും മറ്റൊന്ന് മദ്രാസ് ഹൈക്കോടതിയിലും.
The post രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസ് തീര്‍പ്പായി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]