
കാട് അടക്കി ഭരിച്ച ഒരു കോമിക് കഥാപാത്രമാണ് ടാര്സന്. ഒരേ സമയം മൃഗങ്ങളുടെ ഭാഷ അറിയാവുന്ന ടാര്സന് മനുഷ്യരില്‍ നിന്നും അകന്ന് ജീവിച്ചു. അതേസമയം കാട്ടിലെ ഏത് നിഗൂഢ വഴികളിലൂടെയും അവന് അനായാസമായി സഞ്ചരിച്ചു. ലിയോ അര്‍ബന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവിന്റെ വീഡിയോ കണ്ട് കാഴ്ചക്കാര്‍ ചോദിക്കുന്നതും മറ്റൊന്നല്ല, അദ്ദേഹം ടാര്‍സന്റെ കൊച്ചുമകനാണോയെന്ന്. ലിയോ അർബന്റെ ഇന്‍സ്റ്റാഗ്രാം പേജിലെ ടാഗ് ലൈന്‍ ‘മനുഷ്യന്റെ പരിധി ഉയർത്താൻ മൃഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്’ എന്നാണ്.
ലിയോപോൾഡ് ഹർബിൻ എന്നാണ് ഇയാളുടെ പേര്. ഫ്രഞ്ചുകാരന്. ലിയോപോൾഡ്, ലിയോ അർബൻ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ചില ആരാധകര്‍ അദ്ദേഹത്തെ ടാര്സന് എന്നും വിളിക്കുന്നു. ലിയോ അർബന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ കടന്ന് പോയ ആര്‍ക്കും അത്തരമൊരു സംശയമുണ്ടായാല്‍ അതിശയിക്കാനില്ല. കൂറ്റന്‍ മരങ്ങളില്‍ വലിഞ്ഞ് കയറിയും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടിയും കൂറ്റന്‍ പറകളിലേക്ക് വലിഞ്ഞ് കയറിയും തണുത്ത നദിയില്‍ കിടക്കുന്നതുമായ നിരവധി വീഡിയോകള്‍ പേജില്‍ കാണാം. ഓരോ വിഡിയോയും ഏതെങ്കിലും ഒരിടത്ത് വച്ച് നിങ്ങളില്‍ ഭയം നിറയ്ക്കുമെന്ന് ഉറപ്പ്. അത്രയേറെ അപകടം പതിയിരിക്കുന്നതാണ് ഓരോ വീഡിയോയിലും ഉള്ള കാഴ്ചകള്‍. 196 അടി ഉയരമുള്ള മരങ്ങളിൽ അദ്ദേഹം അനായാസമായി കയറും. കുരങ്ങിനെ പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി മറയും. ലിയോ ഏതാണ്ട് 20 വർഷമായി പാർക്കറും മലകയറ്റവും പരിശീലിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ 20 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. 68 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയാണ് മുകളില്‍ പങ്കുവച്ചിരിക്കുന്നത്. 90 അടി ഉയരത്തിൽ മരത്തിൽ തൂങ്ങിക്കിടക്കുന്ന ലിയോയെ വീഡിയോയിൽ കാണാം, പെട്ടെന്ന് കൊമ്പ് ഒടിഞ്ഞ് വീഴുന്നു. എന്നാൽ, അയാൾ ഉടനെ തന്നെ മറ്റൊരു മരത്തിന്റെ കൊമ്പിൽ മുറുകെപ്പിടിച്ച് രക്ഷപ്പെടുന്നു. അതേ വീഡിയോയിൽ, ഒരു കുരങ്ങിനെപ്പോലെ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക്, രണ്ടാമത്തെ മരത്തിൽ നിന്ന് മൂന്നാമത്തെ മരത്തിലേക്ക് ലിയോ ചാടുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം കൈകൾ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ‘കാടിനെ മെരുക്കാനും അടുത്ത ടാർസൻ ആകാനുമുള്ള നിങ്ങളുടെ സ്വപ്നത്തിൽ വിശ്വസിക്കുന്നത് നിങ്ങൾ ഒരിക്കലും നിർത്തിയില്ല.’ എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. ‘നിങ്ങൾ ഇപ്പോള്‍ എത്തിയ ലെവൽ ;ഭ്രാന്താ;ണ്’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.
Last Updated Jul 25, 2024, 10:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]