
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്കൂൾ വാഹനം ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. അമ്മ എത്തും മുമ്പേ കുട്ടി റേഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി റോഡ് മുറിച്ച കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അതേസമയം, കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ 8 വയസ്സുകാരന് മരിച്ചു. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടോപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിതാവ് ഓടിച്ച സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപെട്ട് വിശ്വജിത്ത് നിലത്തുവീണു. കുട്ടിയുടെ തലയിലൂടെ പിന്നിലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു.
:
Last Updated Jul 25, 2024, 6:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]