
ബോളിവുഡിലെ പ്രമുഖ താരദമ്പതികളാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. 1973 ലാണ് ഇരുവരും വിവാഹിതരായത്. അമിതാഭ് ബച്ചന്റെ പിതാവും കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചൻ ഈ വിവാഹത്തേക്കുറിച്ച് തന്റെ ആത്മകഥയായ ‘ആഫ്റ്റർനൂൺ ഓഫ് ടൈം: ആൻ ഓട്ടോബയോഗ്രഫി’യിൽ പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു. അമിതാഭുമായുള്ള വിവാഹത്തിൽ ജയയുടെ വീട്ടുകാർക്ക് അത്ര സന്തോഷമുണ്ടായിരുന്നില്ലെന്ന് പുസ്തകത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഏറെക്കാലം മാറിനിൽക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജയാ ബച്ചൻ.
തങ്ങൾ ഒരുമിച്ച് ചെയ്ത ”സഞ്ജീർ” എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു യാത്ര പോകേണ്ടതുണ്ടായിരുന്നു എന്നും വിവാഹത്തിന് മുൻപ് അവധിയാഘോഷിക്കാൻ ഹരിവംശ് റായ് ബച്ചൻ അനുവദിക്കാത്തതിനാൽ വിവാഹം നേരത്തെയാക്കാൻ താനും അമിതാഭ് ബച്ചനും തീരുമാനിച്ചുവെന്നും ജയാ ബച്ചൻ പറഞ്ഞു. വിവാഹശേഷം ജോലിയിലും കരിയറിലും താൻ ഏറെ സമയം ചെലവിടുന്നതിൽ അമിതാഭ് ബച്ചന് ഇഷ്ടക്കേടുണ്ടായിരുന്നുവെന്നും എല്ലാ ദിവസവും ഒമ്പത് മുതൽ അഞ്ച് മണി വരെ ജോലി ചെയ്യുന്ന ഒരു ഭാര്യയെ തനിക്ക് വേണ്ടെന്ന് വിവാഹത്തിന് മുൻപേ അമിതാഭ് ബച്ചൻ പറഞ്ഞിരുന്നതായും ജയാ ബച്ചൻ വെളിപ്പെടുത്തി. തനിക്ക് താരതമ്യേന ഷൂട്ടിങ് തിരക്ക് കുറവുള്ള സമയത്താണ് കല്യാണം നടത്താൻ പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ അമിതാഭ് ബച്ചന്റെ വീട്ടുകാരുടെ എതിർപ്പ് മൂലം ചടങ്ങുകൾ നീണ്ടുപോയി എന്നും ജയാ ബച്ചൻ പറഞ്ഞു. ജോലിക്ക് പോകണമെന്നും എന്നാൽ എല്ലാ ദിവസവും വേണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞതായും ജയാ ബച്ചൻ കൂട്ടിച്ചേർത്തു.
ചെറുമകൾ നവ്യ നന്ദയുടെ പോഡ്കാസ്റ്റായ ‘വാട്ട് ദ ഹെൽ നവ്യ’യിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. വിവാഹശേഷം അമിതാഭ് ബച്ചൻ സിനിമയിൽ പുതിയ ഉയരങ്ങൾ കീഴടക്കി. ജയാ ബച്ചൻ സിനിമയിൽ നിന്നും ഇടവേളയുമെടുത്തു.
ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് മക്കൾ. നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്. ഇവർക്ക് അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് മക്കൾ. നടി ഐശ്വര്യ റായിയാണ് അഭിഷേക് ബച്ചന്റെ ഭാര്യ. ആരാധ്യയാണ് ഇവരുടെ മകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]