
സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്. ‘സൂര്യ 44’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ഗ്ലിംപ്സ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് വീഡിയോ എത്തിയിരിക്കുന്നത്.
ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ അന്തമാൻ നിക്കോബാർ ദ്വീപിൽ ഈയടുത്താണ് പൂർത്തിയായത്. സ്റ്റെെലിഷ് ലുക്കിലാണ് സൂര്യ എത്തുന്നത്. നായകനാണോ വില്ലൻ കഥാപാത്രമാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നീട്ടി വളർത്തിയ മുടിയും പ്രത്യേകരീതിയിലുള്ള മീശയുമാണ് സൂര്യയുടെ കഥാപാത്രത്തിന്റെ പ്രത്യേകത. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തിൽ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. പ്രണയം, ചിരി, യുദ്ധം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സൂര്യയുടെ പിറന്നാളിന് ഇനിയും സർപ്രെെസുകൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]