
ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട അര്‍ജുനെ കണ്ടെത്താന്‍ സൈന്യം പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അര്ജുന് ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണന. മണ്ണ് നീക്കം വേഗത്തിലാക്കാന്‍ നാളെ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും. (Tomorrow’s rescue plan for Arjun is crucial shirur landslide updates)
ഒന്പതാംനാള് ഗംഗാവാലി പുഴയില്‍ നിന്ന് ഉയരുന്നത് പ്രതിക്ഷയുടെ സൂചനകളാണ്. രക്ഷാദൗത്യത്തിന്റെ പത്താം നാളായ നാളെ നിര്‍ണായകമാണ്. ദൗത്യത്തിന് കരസേനയും നാവികസേനയും പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുങ്ങല്‍ വിദഗ്ധരെ ഇറക്കി ക്യാബിനില്‍ അര്ജുന് ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീടാകും ലോറി പുറത്തെടുക്കാനുള്ള ശ്രമം. ലോറി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ദ്രുതഗതിയിലാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും.
Read Also:
പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചു. പിന്നാലെ പ്രതീക്ഷയുടേയും ആകാംക്ഷയുടേയും നിമിഷങ്ങളായിരുന്നു ഇന്ന് കണ്ടത്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് എത്തിയെങ്കിലും പുഴയിലെ അടിയൊഴുക്കും ജനനിരപ്പ് ഉയര്‍ന്നതും വെല്ലുവിളിയായി.
നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നാളെ പുഴയില്‍ ഇറങ്ങി ലോറിയുടെ ക്യാബിന് തുറന്ന് പരിശോധിക്കും. പിന്നീട് കൊളുത്തിട്ട് ഉറപ്പിച്ചശേഷം ട്രക്ക് ഉപയോഗിച്ച് ഉയര്‍ത്തും. കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് അന്തിമ പ്ലാന്‍ നടപ്പിലാക്കാനാണ് തീരുമാനം.
Story Highlights : Tomorrow’s rescue plan for Arjun is crucial shirur landslide updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]