
സ്വന്തം ലേഖകൻ
തിരുവനന്തപുരം; കെഎസ്ആർടിസ് ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പ് നോക്കിയറിയാം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തി.
സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ ശേഷമാകും ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങളും എത്തുക. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിലാണ് ഇത് ലഭ്യമാകുക. പോകേണ്ട സ്ഥലം നൽകിയാൽ പെട്ടെന്ന് വിവരങ്ങൾ ലഭിക്കും. പിന്നീട് മുഴുവൻ കെഎസ്ആർടിസ് ബസ്സുകളുടേയും റൂട്ട് ഗൂഗിൾ മാപ്പിൽ എത്തിക്കാനാണ് തീരുമാനം.
ബസ്സുകളിലെ ജിപിഎസ് പ്രവർത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പിൽ ലഭ്യമാകുമെന്നും സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പറഞ്ഞു. സ്വിഫ്റ്റിലും ഇത് നടപ്പാകുന്നതോടെ ബസ് എവിടെയെത്തിയെന്ന് മനസിലാക്കി കൃത്യസമയത്ത് ബസ് സ്റ്റോപ്പിൽ എത്താനാവും.
തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾ മജന്ത, യെല്ലോ, ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
The post ഇനി കെഎസ്ആർടിസിയും ഗൂഗിൾ മാപ്പ് നോക്കിയാൽ എപ്പോൾ വരും എന്നറിയാം; പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]