

ഓട്ടോയിൽ മറന്നുവച്ച ബാഗിൽ എം ഡി എം എയും തിരിച്ചറിയൽ രേഖകളും; ലഹരി വിൽപനക്കാരെ കുടുക്കി പൊലീസ്
മലപ്പുറം: ഓട്ടോയിൽ മറന്നുവെച്ച ബാഗിൽ എം.ഡി.എം.എയും ഒപ്പം തിരിച്ചറിയൽ രേഖകളും. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലാണ് സംഭവം. ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗിൽ എം.ഡി.എം.എയും തിരിച്ചറിയൽ രേഖകളും കണ്ടതോടെ ഓട്ടോ ജീവനക്കാരൻ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെ മഞ്ചേരി പട്ടർകുളം അത്തിമണ്ണിൽ മുഹമ്മദ് അനീസ് (28), പന്തല്ലൂർ മുട്ടങ്ങോടൻ മുഹമ്മദ് ശിബിൽ (26) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ പെരിന്തൽമണ്ണ ടൗണിലെ ഓട്ടോഡ്രൈവറാണ് തന്റെ ഓട്ടോയിൽ കയറിയ ഒരാളുടെ ബാഗ് മറന്നുവെച്ചതായി പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ബാഗിൽനിന്നും തിരിച്ചറിയൽ രേഖകളും ലഹരിമരുന്നിന്റെ പാക്കറ്റുകളും കണ്ടെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
17 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഓട്ടോഡ്രൈവറിൽ നിന്നും ലഭിച്ച അടയാള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഓട്ടോയിൽ യാത്ര ചെയ്ത മുഹമ്മദ് അനീസിനെ ടൗണിൽവെച്ച് രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു. രാത്രിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ലോഡ്ജ് പരിസരത്തുനിന്നും മുഹമ്മദ് ഷിബിലിനെ എം.ഡി.എം.എയു മായി അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇരുവരും എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി ടൗണുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതായും പൊലീസ് കണ്ടെത്തി.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ ഷിജോ സി. തങ്കച്ചൻ, അഡീഷനൽ എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, കൃഷ്ണപ്രസാദ്, സജീർ, മുരളീകൃഷ്ണദാസ്, എന്നിവരും ജില്ല ആന്റി നർക്കോട്ടിക് സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]