
കൊച്ചി : ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിയാലും സ്പെയർ പാർട്സുകൾ ലഭ്യമാക്കേണ്ടത് നിർമാതാക്കളുടെ ഉത്തരവാദിത്വമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്സു കൾ വിപണിയിൽ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത നിർമാതാക്കൾക്കുണ്ടെന്ന് എറണാകുളം ജില്ല ഉപഭോക്ത തർക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം, കലൂർ സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അബ്ദുൽ റസാക്ക് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
സോണി ഇന്ത്യ,മഡോണ ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെയായിരുന്നു പരാതി ഉയർന്നത്. ടിവി നിർമ്മാതാക്കളായ സോണി ഇന്ത്യ 43,400 രൂപയും, സർവ്വീസ് സെൻ്ററുമായി ചേർന്ന് 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Last Updated Jul 24, 2024, 6:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]