
സൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി താരത്തിൻ്റെ സഹോദരനും നടനുമായ കാർത്തി. എക്സിലൂടെയാണ് സഹോദരന് കാർത്തി ആശംസകൾ അറിയിച്ചത്. സൂര്യയ്ക്കൊപ്പമുള്ള ചിത്രവും കാർത്തി പങ്കുവെച്ചു.
‘പൂജ്യത്തില്‍ നിന്ന് ആരംഭിച്ചാലും പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും എന്തും പഠിക്കാനും നേടാനും കഴിയുമെന്ന് എന്നെ പഠിപ്പിച്ച മനുഷ്യന് ജന്മദിനാശംസകള്’, കാർത്തി കുറിച്ചു. ആരാധകരോടുള്ള സ്നേഹവും താരം പ്രകടിപ്പിച്ചു. നിരവധി ആരാധകരാണ് പോസ്റ്റിന് കമെന്റുമായി എത്തുന്നത്.
സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ആരാധകർ ആഹ്ലാദത്തിമിർപ്പിലാണ്. സൂര്യ-കാർത്തിക് സുബ്ബരാജ് ചിത്രത്തിൻ്റെ ഗ്ലിംപ്സ് വീഡിയോ റിലീസായതും കങ്കുവയിലെ ഗാനം പുറത്തിറങ്ങിയതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. ഇനിയും പിറന്നാൾ സർപ്രെെസുകൾ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഗ്ലിംപ്സ് വീഡിയോ ചുരുക്കനേരം കൊണ്ടാണ് വെെറലായത്. സ്റ്റെെലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]