
കൊച്ചി: കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ വനിത കൗൺസിലർക്കെതിരെ കേസെടുത്ത് മരട് പൊലീസ്. കൗൺസിലർ സുനിത ഡിക്സണെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടൽ പരിസരത്തെ കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
മുൻകൂർ നോട്ടീസ് നൽകാതെ ജെസിബിയുമായെത്തി ഹോട്ടലിന് സമീപത്തെ കാന പൊളിക്കാൻ കൗൺസിലർ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ മർദിച്ചതെന്നുമാണ് ഹോട്ടൽ ജീവനക്കാരുടെ വാദം. ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിലാണ് കൗൺസിലർ പ്രശ്നമുണ്ടാക്കിയതെന്നും ഹോട്ടൽ ജീവനക്കാർ ആരോപിച്ചു. എന്നാൽ തന്നെയാണ് ഹോട്ടൽ ജീവനക്കാർ മർദിച്ചതെന്നാണ് ആരോപണവിധേയായ കൗൺസിലർ പറയുന്നത്. താന്‍ പണം ആവശ്യപ്പെട്ടെന്ന വാദം കളവാണെന്നും കൌണ്‍സിലര്‍ പറഞ്ഞു.
Last Updated Jul 23, 2024, 11:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]