

ട്രെയിൻ യാത്രക്കാരിൽ നിന്നു ചികിത്സാ സഹായം തേടി തട്ടിപ്പു നടത്തുന്ന മാഫിയ സംഘത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു: കോട്ടയത്ത് ഒരു യുവതി പിടിയിൽ: ഇവരുടെ അക്കൗണ്ടിൽ നിന്ന് വൻ തുക കൈമാറ്റം ചെയ്തതായി കണ്ടെത്തി
കോട്ടയം :ട്രെയിൻ യാത്രക്കാരിൽ നിന്നു ചികിത്സാ സഹായംതേടി തടിപ്പു നടത്തുന്ന മാഫിയ സംഘത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ വിവരങ്ങൾ വച്ച് നോട്ടീസ് അച്ചടിച്ച് അതു കാണിച്ചാണ് യാത്രക്കാരൻ നിസ് പണം പിരിക്കുന്നത്. ഇത്തരം പിരിവുകാരെ നിയന്ത്രിക്കുന്നത് മറ്റൊരു കേന്ദ്രവാണന്ന് പോലീസിന് സൂചന ലഭിച്ചു.
കഴിഞ്ഞ ദിവസം യാത്രക്കാരിൽ നിന്നു പണപ്പിരിവു നടത്തിയ യൂ വതി അറസ്റ്റിലായിരുന്നു. ഇവരെ കേന്ദ്രിരിച്ചു നടത്തിയ രഹസ്യാന്വേഷണത്തിലാണ് സൂചനകൾ ലഭിച്ചത്.. നാഗമ്പടം സ്വ ദേശിനി ഭാഗ്യയാണു റെയിൽവേ പൊലീസിന്റെ പിടിയിലായത്.
ഭാഗ്യ ട്രെയിനിൽ വിതരണം ചെയ്ത കാർഡിലെ വിവരങ്ങളിൽ
പിതാവ് കാൻസർ രോഗിയാ ണ്. കുടുംബത്തിൽ മൂന്നു പെൺകുട്ടികളും പഠിക്കുന്ന ഒരാൺകുട്ടിയുമുണ്ട്. പിതാവു കൂലിപ്പണി യെടുത്താണു പരിപാലിച്ചിരുന്നത്. അമ്മയ്ക്കു മാനസിക പ്രശ്നം കാരണം ജോലിയും ചെയ്യാൻ കഴിയില്ല. സഹായം നൽകി കുടുംബത്തെ സംരക്ഷിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിതരണം ചെയ്ത കാർഡിൽ
ജ്യോതിയെന്ന വ്യാജപ്പേരാണ് ഉപയോഗിച്ചിരുന്നത്. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പേര് ഭാ ഗ്യയെന്നും മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് മരിച്ചെന്നും കണ്ടെത്തി. ട്രെയിൻ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തുന്ന കൂടു തൽ പേരിലേക്ക് അന്വേഷണം നീളുന്നതോട പിന്നിലുള്ളവരെ പിടിക്കാൻ കഴിഞ്ഞേക്കും.
പിരിച്ചെടുക്കുന്നത് വലിയ തുക
പിടിയിലായ യുവതി ഉച്ചയ്ക്ക് 2.30ന് വരെ ട്രെയിനിൽ നിന്നു പിരിച്ചത് 1500 രൂപയാണ്. ആഴ്ചയിൽ 20,000 മുതൽ 40,000 രൂപ വരെ പിരിച്ചെടുക്കുന്നുണ്ടെ ന്നാണു റെയിൽവേ പൊലീ സിൻ്റെ കണ്ടെത്തൽ. ഭാഗ്യയു ടെ അക്കൗണ്ടിൽ നിന്നു മറ്റ് അക്കൗണ്ടിലേക്ക് വലിയ തുക കൈമാറ്റം ചെയ്തിട്ടുണ്ട്. എസ്ഐമാരായ എൻ.എസ്. സന്തോഷ്, ഡി.നാഗബാബു, എഎസ്ഐ ഇ.ജി.ഗോപിനാ ഥ്, ഉദ്യോഗസ്ഥരായ വി.ബി. ബിന്ദു, ഫാത്തിമ സുമിറ എന്നിവരടങ്ങിയ സംഘമാ ണു പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]